ന്യൂയോര്‍ക്ക്: യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോര്‍ഡ്.
ഒരു യോഗ അഭ്യാസത്തില്‍, ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതിനാണ് റെക്കോര്‍ഡ്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ് യുഎസ് ആസ്ഥാനത്ത് മോദി, യോഗയ്ക്ക് നേതൃത്വം നല്‍കിയത്.
180ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ളവരാണ് യോഗ അഭ്യാസത്തിന്റെ ഭാഗമായത്. ഐക്യരാഷ്ട്ര സംഘടന പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി, ഹോളിവുഡ് നടൻ റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ്, യുഎൻ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ.മുഹമ്മദ് തുടങ്ങിയ നിരവധി പ്രമുഖര്‍ മോദിയൊടൊപ്പം യോഗ അഭ്യസിച്ചിരുന്നു.
'ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും മുൻപെങ്ങും ഉണ്ടാകാത്തതുമാണ്'' എന്ന് പ്രധാനമന്ത്രി രാജ്യാന്തര യോഗാദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
A phenomenal #IDY2023!
— Arindam Bagchi (@MEAIndia) June 21, 2023
Thousands of Yoga enthusiasts from 135 nationalities joined PM @narendramodi for the 9th International Day of Yoga celebrations at @UN HQ, setting a Guinness World Record for participation by maximum number of nationalities in a Yoga Session.
This is… pic.twitter.com/UqHzeF8ovi
Content Highlights: Guinness record for yoga practice led by Narendra Modi at UN headquarters
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !