അതിവേഗ ട്രെയിനില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നതിനിടെയാണ് പട്‌ലിപുത്ര എക്‌സ്പ്രസില്‍ നിന്ന് യുവാവ് ഷാജഹാന്‍പൂരിലെ പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് യുവാവ് ട്രെയിനിനടിയിലേക്ക് വീഴാതിരുന്നത്. തെറിച്ചവീണ ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ ഏറെ നേരം നിരങ്ങി നീങ്ങുന്നതും പിന്നീട് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
സ്‌റ്റോപ്പില്ലാത്ത സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ എങ്ങനെ വീണു എന്നത് വ്യക്തമല്ല.
Video:
#Shahjahanpur 110 की स्पीड से दौड़ती एक्सप्रेस ट्रेन से गिरा युवक, 100 मीटर तक प्लेट फॉर्म पर फिसलता चला गया, गनीमत रही युवक को कुछ हुआ नहीं@IndianRailMedia #viralvideo #UPNews pic.twitter.com/TBLbAW1f0D
— Srivastava Varun (Journalist) (@varunksrivastav) June 20, 2023
Content Highlights: hurled from the rushing train onto the platform; The young man's miraculous escape Video
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !