എറണാകുളം: തട്ടിപ്പ് കേസിൽ കെ. സുധാകരന്‍റെ പേര് പറയാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൺസൻ മാവുങ്കൽ കോടതിയിൽ. കോടതിയിൽ വീഡിയോ കോൺഫറന്‍സ് വഴി ഹാജരാക്കിയപ്പോളാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
കോടതിയിൽ നിന്നും കൊണ്ടുപോകുന്ന വഴിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. സുധാകരന്‍റെ പേരു പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണ്. പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നും പറയണമെന്ന് നിർബന്ധിച്ചു.
കെ. സുധാകരന്‍റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഡിവൈഎസ്പി ഭീഷണപ്പെടുത്തിയെന്നും മോന്‍സൻ കോടതിയിൽ പറഞ്ഞു. മോന്‍സന്‍റെ പരാതിയിൽ ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ. ജില്ലാ സെഷന്‍സ് കോടതി നിർദേശം നൽകി.
Content Highlights: K. DySP threatened to name Sudhakaran: Monsan in court
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !