'കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും'; കുഞ്ഞുങ്ങളുടെ ആമസോണ്‍ വനത്തിലെ അതിജീവനം

0
കൊളംബിയ : 'കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും'- വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികള്‍ 40 ദിവസം ആമസോണ്‍ വനത്തില്‍ ജീവൻ നിലനിര്‍ത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അര്‍നുള്‍ഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ.   കുട്ടികളില്‍ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലിയാണ് ഈ കഥയിലെ 'ഹീറോ'. 'അവള്‍ കരുത്തു കാട്ടി. ഇളയവര്‍ക്കു കരുതല്‍ നല്‍കി. കാടിനെക്കുറിച്ചു നല്ല ധാരണയുമുണ്ടായിരുന്നു'- പ്രതിരോധമന്ത്രി ഇവാൻ വലെസ്കസ് പറയുന്നു. കുട്ടികള്‍ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയില്‍ അവരെ കണ്ടശേഷം അച്ഛൻ മാനുവല്‍ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു.  വിമാനയാത്രയില്‍ ഒപ്പം കരുതിയിരുന്ന 3 കിലോഗ്രാം കപ്പപ്പൊടി രക്ഷപ്പെട്ടപ്പോള്‍ കുട്ടികള്‍ എടുത്തിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ഭക്ഷണങ്ങളിലൊന്നായ ഇതുകൊണ്ടാണു കുട്ടികള്‍ ആദ്യദിവസങ്ങള്‍ കഴിഞ്ഞത്. പഴങ്ങളില്‍ ഏതു കഴിക്കണം, ഏതു കഴിക്കരുത് എന്നും കാട്ടില്‍ വെള്ളം എവിടെ കണ്ടെത്താമെന്നും അറിയാമായിരുന്നു.  ഏറ്റവും ഇളയ കുട്ടിക്കു പുറമേ മൂന്നാമത്തെ കുട്ടിയുടെയും പിറന്നാള്‍ കാട്ടില്‍വച്ചായിരുന്നു. തങ്ങള്‍ കണ്ടെത്തുമ്ബോള്‍ കഷ്ടിച്ചു ശ്വാസമെടുക്കാനും കൈ എത്തിച്ചൊരു പഴമെടുക്കാനും മാത്രം കഴിയുന്നത്ര ദുര്‍ബലാവസ്ഥയിലായിരുന്നു കുട്ടികളെന്നു തിരച്ചില്‍ സംഘം പറഞ്ഞു. ആശുപത്രിയിലെ ആദ്യദിവസവും സാധാരണ മട്ടിലുള്ള ഭക്ഷണം കഴിക്കാനായില്ല. എങ്കിലും ആരോഗ്യനില തൃപ്തികരമാണ്.  'ഓപ്പറേഷൻ ഹോപ്' ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയശേഷം മേയ് 18ന് കാണാതായ വില്‍സണ്‍ എന്ന ബല്‍ജിയൻ ഷെപ്പേഡ് നായയ്ക്കായി തിരച്ചില്‍ തുടരുകയാണ്. നായ തങ്ങള്‍ക്കൊപ്പം 3-4 ദിവസം ഉണ്ടായിരുന്നുവെന്നും അപ്പോള്‍ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.  മൂന്നു ദിവസം മു‍ൻപു വരെയും ദൗത്യസംഘം നായയെ കണ്ടെങ്കിലും അത് അടുത്തുവരാതെ മാറിപ്പോവുകയായിരുന്നു. കമാൻഡോ പരിശീലനം ലഭിച്ച്‌ ഒന്നര വര്‍ഷമായി സൈന്യത്തിനൊപ്പമുള്ള നായ ഇത്തരത്തില്‍ പെരുമാറിയത് എല്ലാവരെയും അമ്ബരപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങളെ കണ്ടു ഭയന്നോ മറ്റോ സ്വഭാവത്തിലുണ്ടായ മാറ്റമാകാമെന്നാണ് അനുമാനം.
കൊളംബിയ:
'കപ്പപ്പൊടിയും പിന്നെ കാട്ടുപഴങ്ങളും'- വിമാനാപകടത്തെ അദ്ഭുതകരമായി അതിജീവിച്ച 4 കുട്ടികള്‍ 40 ദിവസം ആമസോണ്‍ വനത്തില്‍ ജീവൻ നിലനിര്‍ത്തിയതെങ്ങനെ എന്ന ചോദ്യത്തിനു കൊളംബിയൻ സൈനിക വക്താവ് അര്‍നുള്‍ഫോ സാഞ്ചെസ് പറയുന്ന മറുപടിയിങ്ങനെ.

കുട്ടികളില്‍ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലിയാണ് ഈ കഥയിലെ 'ഹീറോ'. 'അവള്‍ കരുത്തു കാട്ടി. ഇളയവര്‍ക്കു കരുതല്‍ നല്‍കി. കാടിനെക്കുറിച്ചു നല്ല ധാരണയുമുണ്ടായിരുന്നു'- പ്രതിരോധമന്ത്രി ഇവാൻ വലെസ്കസ് പറയുന്നു. കുട്ടികള്‍ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയില്‍ അവരെ കണ്ടശേഷം അച്ഛൻ മാനുവല്‍ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു.
(ads1)
വിമാനയാത്രയില്‍ ഒപ്പം കരുതിയിരുന്ന 3 കിലോഗ്രാം കപ്പപ്പൊടി രക്ഷപ്പെട്ടപ്പോള്‍ കുട്ടികള്‍ എടുത്തിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ഭക്ഷണങ്ങളിലൊന്നായ ഇതുകൊണ്ടാണു കുട്ടികള്‍ ആദ്യദിവസങ്ങള്‍ കഴിഞ്ഞത്. പഴങ്ങളില്‍ ഏതു കഴിക്കണം, ഏതു കഴിക്കരുത് എന്നും കാട്ടില്‍ വെള്ളം എവിടെ കണ്ടെത്താമെന്നും അറിയാമായിരുന്നു.

ഏറ്റവും ഇളയ കുട്ടിക്കു പുറമേ മൂന്നാമത്തെ കുട്ടിയുടെയും പിറന്നാള്‍ കാട്ടില്‍വച്ചായിരുന്നു. തങ്ങള്‍ കണ്ടെത്തുമ്ബോള്‍ കഷ്ടിച്ചു ശ്വാസമെടുക്കാനും കൈ എത്തിച്ചൊരു പഴമെടുക്കാനും മാത്രം കഴിയുന്നത്ര ദുര്‍ബലാവസ്ഥയിലായിരുന്നു കുട്ടികളെന്നു തിരച്ചില്‍ സംഘം പറഞ്ഞു. ആശുപത്രിയിലെ ആദ്യദിവസവും സാധാരണ മട്ടിലുള്ള ഭക്ഷണം കഴിക്കാനായില്ല. എങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

'ഓപ്പറേഷൻ ഹോപ്' ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയശേഷം മേയ് 18ന് കാണാതായ വില്‍സണ്‍ എന്ന ബല്‍ജിയൻ ഷെപ്പേഡ് നായയ്ക്കായി തിരച്ചില്‍ തുടരുകയാണ്. നായ തങ്ങള്‍ക്കൊപ്പം 3-4 ദിവസം ഉണ്ടായിരുന്നുവെന്നും അപ്പോള്‍ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

മൂന്നു ദിവസം മു‍ൻപു വരെയും ദൗത്യസംഘം നായയെ കണ്ടെങ്കിലും അത് അടുത്തുവരാതെ മാറിപ്പോവുകയായിരുന്നു. കമാൻഡോ പരിശീലനം ലഭിച്ച്‌ ഒന്നര വര്‍ഷമായി സൈന്യത്തിനൊപ്പമുള്ള നായ ഇത്തരത്തില്‍ പെരുമാറിയത് എല്ലാവരെയും അമ്ബരപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങളെ കണ്ടു ഭയന്നോ മറ്റോ സ്വഭാവത്തിലുണ്ടായ മാറ്റമാകാമെന്നാണ് അനുമാനം.

Content Highlights: 'Kappa powder and then wild fruits'; Baby survival in the Amazon forest
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !