ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുക്കാനായി കോവിന്‍ പോര്‍ട്ടലില്‍ നാം നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കുമെടുക്കാന്‍ പാകത്തില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യം.
ഫോണ്‍നമ്ബര്‍ നല്‍കിയാല്‍ ലഭ്യമാകുംവിധമാണ് ടെലിഗ്രാം ആപ്പിലെ ഒരു ചാറ്റ്ബോട്ടിലൂടെ വിവരങ്ങള്‍ ചോര്‍ന്നത്.
വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ചെയ്ത ഫോണ്‍നമ്ബര്‍ നല്‍കിയാല്‍ വാക്‌സിന്‍ സ്വീകരിച്ചയാളുടെ പേര്, ആധാര്‍നമ്ബര്‍, ജനനത്തീയതി, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ വിലാസം എന്നിവയാണ് ലഭിക്കുന്നത്.വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരുനമ്ബര്‍ ഉപയോഗിച്ച് കുടുംബത്തിലെ ഒന്നിലധികംപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെയെല്ലാം വിവരങ്ങള്‍ ചാറ്റ്ബോട്ടിലൂടെ ലഭിക്കും.
ഇതുകൂടാതെ മറ്റു ഒട്ടേറെ വിവരങ്ങളും ലഭിക്കുമെന്നും ഈ ബോട്ട് അവകാശപ്പെടുന്നു. ടെലിഗ്രാമിലെ ഒരു ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മാത്രമാണ് ഈ സെര്‍ച്ച് സംവിധാനം ഉപയോഗിക്കാനാകുക.
കോവിന്‍ പോര്‍ട്ടലില്‍ സ്വന്തം നമ്ബര്‍ നല്‍കി ഫോണില്‍ ഒടിപിയും നല്‍കിയാല്‍ മാത്രമേ ഈ വിവരങ്ങള്‍ ലഭിക്കൂ. ടെലിഗ്രാം ചാനലില്‍ ഒടിപിയില്ലാതെ വിവരങ്ങള്‍ എങ്ങനെ ലഭ്യമായെന്ന് ഇനിയും വ്യക്തമല്ല.
Content Highlights: Security breach: All details of those who have received the Covid vaccine are on Telegram
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !