തിരുവനന്തപുരം: ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്) പദ്ധതിയുടെ താരിഫ് വിവരങ്ങള്‍ പുറത്തുവന്നു.
താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധര്‍ പറയുന്നു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുമെന്നും മറ്റു മൊബൈല്‍ സേവനദാതാക്കള്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തില്‍ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തില്‍ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 എംബിപിഎസ് വേഗത്തില്‍ 3,000 ജിബി ഡേറ്റ 6 മാസത്തേക്കു ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2,094 രൂപയാണ് നിരക്ക്. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോണ്‍ കണക്‌ഷനായെന്നു സര്‍ക്കാര്‍ അറിയിച്ചു.
കെ ഫോണിലെ മറ്റു പ്ലാനുകള്‍
40 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
50 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
75 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
100 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
150 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.
200 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
250 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.
Content Highlights: Know the tariff information of 'Kfone' Internet
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !