പുത്തനത്താണി : അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്നു തീപടർന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാൽ ഹൈസ്കൂളിലെ അധ്യാപികയാണ്.
സ്കൂളിൽ നിന്നും ഉച്ചക്ക് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോന്നതിനു ശേഷം തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്പകഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ പോസ്റ്റ്മോർട്ടം ശേഷം അനന്താവൂർ ജുമാ മസ്ജിദിൽ കബറടക്കും.
Content Highlights: Malappuram teacher burnt to death inside her house
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.