ഏതാനും നാളുകള്‍ക്ക് മുൻപാണ് പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയിയുടെ ആരാധകര്‍ ഒരു പരിപാടി സംഘടിപ്പിച്ചത്.
ഈ വേദിയില്‍ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യവും നാനാതുറകളില്‍ നിന്നും ഉയര്‍ന്നു. മക്കള്‍ ഇയക്കം സംഘടിപ്പിച്ച ഈ പരിപാടിയില്‍ വിജയിയോട് ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. വിജയുടെ പക്കല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം സംസാരിക്കുക ആയിരുന്നു ഇവര്‍. വിജയിയുടെ വാക്കുകളില്‍ നിന്നാണ് വോട്ടിന്റെ മൂല്യം മനസിലായതെന്നും തന്റെ വോട്ടിന് മൂല്യം ഉണ്ടാകണമെങ്കില്‍ വിജയ് രാഷ്ട്രീയത്തില്‍ വരണമെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
എനിക്ക് അണ്ണനെ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം സഹോദരനായാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ ഹൃദയം തൊട്ട കാര്യമെന്തെന്നാല്‍, ഒരു വോട്ടിനെക്കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാമോ അത്രയും നന്നായി അണ്ണന്‍ പറഞ്ഞു കൊടുക്കുത്തു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്റെ വോട്ടിന്റെ വില എന്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ വില ലഭിക്കണമെങ്കില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ വരണം. എന്റെ വോട്ട് നിങ്ങള്‍ വിലയുള്ളതാക്കി മാറ്റണം അണ്ണാ.. അതെന്റെ വലിയ ആഗ്രഹമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും അങ്ങ് ഗില്ലിയായിരിക്കണം. ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് മുന്നില്‍ നിങ്ങളുടെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയത് പോലെ, ഇനി വരാന്‍ പോകുന്ന എല്ലാത്തിനും തനിയൊരുവൻ അല്ലാതെ തലൈവനായി വരണമെന്ന് ആഗ്രഹിക്കുന്നു.
ചടങ്ങില്‍, 'ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്ബാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം', എന്ന് വിജയ് പറഞ്ഞിരുന്നു.
Content Highlights: 'My vote should have value'; The student tells Vijayi to enter politics
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !