വളഞ്ചേരി: (mediavisionlive.in) ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർവ്വ കക്ഷി യോഗം ആവശ്യപ്പെട്ടു. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
സെൻട്രൽ ജംഗ്ഷനിൽ നിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിൽ നൂറ് മീറ്റർ വരെ അനധികൃത പാർക്കിംഗ് നിരോധിക്കുകയും, ജൂൺ 14 വരെ ഇതു സംബന്ധിച്ചുള്ള ബോധവൽക്കരണവും മറ്റുള്ള കാര്യങ്ങൾ നടത്തുകയും, ജൂൺ 15 മുതൽ അനധികൃത പാർക്കിംഗ് ചെയ്യുന്നവർക്കെതിരെ പിഴ അടക്കമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ബസ്റ്റാന്റിന്റെ പ്രവേശന കവാടത്തിൽ ബസ്സ് / മറ്റു വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കുകയും ദുബായ് ഗോൾഡിന് സമീപത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കയറേണ്ടതും. കോഴിക്കോട് റോഡിലുംപെരിന്തൽ മണ്ണ റോഡിലുമുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു.
വൈസ് ചെയർപേഴ്സൺ റoല മുഹമ്മദ്, സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം. റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, വളാഞ്ചേരി പോലീസ് ഓഫീസർ എസ്.ഐ കെ.സുധീർ, തിരൂർ എസ്.ആർ.ടി.ഒ ഓഫീസർ ബേബി ജോസഫ്, പി.ഡബ്ല്യൂ.ഡി ഓവർസിയർ ഷരീഫ്, രാഷ്ട്രീയ പ്രതിനിധികളായ അസൈനാർ പറശ്ശേരി, നീറ്റുക്കാട്ടിൽ മുഹമ്മദലി, യാസർ അറഫാത്ത്, സുരേഷ് പാറതൊടി,നഗരസഭ സൂപ്രണ്ട് (സെക്രട്ടറി ഇൻ-ചാർജ് ) ബിജു ഫ്രാൻസിസ് , വളാഞ്ചേരി വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മുഹമ്മ ദലി, മോട്ടോർ കോർഡിനേഷൻ കൺവീനർ എം ജയ കുമാർ, വളാഞ്ചേരി പ്രൈവറ്റ് ബസ്സ് ഓപററ്റേഴ്സ് അസോസിയേഷൻ പ്രതിനിധി ടി.പി അബ്ദുൽ താഹിർ, മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിനിധി കളായ ഷറഫുദ്ധീൻ, മുഹമ്മദലി ഇ.പി, കെ.പി യൂസഫ്, വി.പി. ഹംസ, വിനയൻ സി, എം.വി ബാലകൃഷ്ണൻ, വാസു, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Content Highlights: New traffic reforms are coming in Valancherry town.. Details are as follows...
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !