മലപ്പുറം: ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായി കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു.
കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് ഓഫീസിലെ കമ്ബ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും കത്തിനശിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Content Highlights: No Name in Life Plan; A young man set fire to the Panchayat office
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !