'നികുതി അടയ്ക്കുന്നില്ല'; പേളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

0

സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് 
പരിശോധന. വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.

കേരളത്തിലെ പത്ത് പ്രമുഖ യുട്യബേഴ്‌സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്. നടിയും അവതാരകയുമായ 
പേളി മാണി, 
ഫിഷിങ് ഫ്രീക്ക് (സെബിന്‍), 
അര്‍ജ്യൂ, 
കോള്‍മീ ഷസ്സാം, 
ജയരാജ് ജി.നാഥ്, 
അഖില്‍ NRD, 
M4 ടെക്ക്, 
അണ്‍ബോക്‌സിങ് ഡ്യൂഡ്, 
റൈസിങ് സ്റ്റാര്‍, 
ഈഗിള്‍ ഗെയിമിങ്, 
കാസ്‌ട്രോ ഗെയിമിങ് 
എന്നീ യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.  

ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്‌സ്‌ക്രൈബേഴ്‌സ് നിര. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി.

യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്‌സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്. 

Content Highlights: 'not paying tax'; Homes of 10 YouTubers, including Pearly Mani, raided
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !