പാലക്കാട്: ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 20-ലേറെ പേര്‍ക്ക് പരിക്കേറ്റു.
ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.
ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് മഴയുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Two killed in Shornoor private bus collision; More than twenty people were injured
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !