യുട്യൂബില്‍ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി കമ്പനി.
വിഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ചേരാനുള്ള നിബന്ധനകളില്‍ കമ്ബനി ഇളവ് വരുത്തി.
ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, ഒരു വര്‍ഷത്തിനിടെ 4000 മണിക്കൂര്‍ കാഴ്ചകള്‍, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിര്‍ബന്ധനങ്ങള്‍. പുതുക്കിയ നിയമപ്രകാരം 500 സബ്‌സ്‌ക്രൈബേഴ്‌സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്ലോഡുകള്‍ ഒരു വര്‍ഷത്തിനിടെ 3000 മണിക്കൂര്‍ കാഴ്ചകള്‍ അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ 30 ലക്ഷം ഷോര്‍സ് വ്യൂ എന്നിവ ഇനി മുതല്‍ മതി.
യുഎസ് യുകെ കാനഡ എന്ന രാജ്യങ്ങളില്‍ അവതരിപ്പിച്ച ഈ ഇളവുകള്‍ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. സ്രഷ്ടാക്കള്‍ക്കും കലാകാരന്മാര്‍ക്കും ഇപ്പോള്‍ യുട്യൂബില്‍ വിഡിയോകള്‍ നല്‍കി പരസ്യം വഴി പണമുണ്ടാക്കുന്നുണ്ട്.2021ലാണ് ഇന്ത്യയില്‍ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷന്‍ യുട്യൂബ് ഷോര്‍ട്‌സ് അവതരിപ്പിച്ചത്.
സൂപ്പര്‍ താങ്ക്‌സ് , സൂപ്പര്‍ ചാറ്റ് , സൂപ്പര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനല്‍ അംഗത്വങ്ങള്‍ പോലുള്ള സബ്സ്‌ക്രിപ്ഷന്‍ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തില്‍ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്ചകള്‍ ലഭിച്ചിട്ടും വിഡിയോ സ്രഷ്ടാക്കള്‍ക്ക് കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാല്‍ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്ലോഡ് മാനദണ്ഡം കൗതുകകരമാണ്.
Content Highlights: YouTube with a big change in terms of earning
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !