വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബസ് സി എച്ച് ഹോസ്പിറ്റലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവർ ഇവർ...
കരേക്കാട് സി.കെ.പാറ സ്വദേശികളായ ആദിൽ, വിഷ്ണുനാഥ്, വലിയ കുന്ന് സ്വദേശികളായ പ്രജിത, ഷീബ, വൈക്കത്തൂർ
സ്വദേശി വത്സല, വെങ്ങാട് സ്വദേശി സുൽഫത്ത്, ഒറ്റപ്പാലം സ്വദേശി സന്തോഷ്, റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.
മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Private bus overturns in Valanchey; 15 people were injured
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !