തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ. പ്ലാറ്റ്ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും.
20 രൂപയ്ക്കു പൂരി–ബജി–അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലിൽ ഊണ്, ചോലെ–ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും.
തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംക്‌ഷനിലും കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ.
Content Highlights: Puri for Rs 20, water for Rs 3 at the railway station; low-cost meals for general passengers; and Thiruvananthapuram
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !