വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയം സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആദര്‍ശ് ഇന്നലെ അയല്‍ വീട്ടിലെത്തി മദ്യപിച്ച ബഹളം ഉണ്ടാക്കിയിരുന്നു. അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് ആദര്‍ശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തു. അതിനിടെ വാക്കത്തി എടുത്തി വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. ആദര്‍ശിന്റെ അമ്മ നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും അയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
Content Highlights: 21-year-old's body inside the house; Father, mother and brother in custody
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !