ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല സഖ്യത്തിന് ' ഇന്ത്യ' എന്ന് ചുരുക്കെഴുത്തു വരുന്ന പേരിട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ഡല്‍ഹി ബര്‍ക്കംഭ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോ. അവിനാശ് മിശ്രയെന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം,എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ, സിപിഎം, ആര്‍എസ്പി, ശിവസേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌നാ ദള്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എംഡിഎംകെ, വിസികെ, കെഎംഡികെ, സിപിഐഎംല്‍, എംഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കു്‌നത്.
കഴിഞ്ഞദിവസം ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിശാല സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന് പേര് നല്‍കിയിരുന്നു.
Content Highlights: The alliance was named 'India'; Case against 26 opposition parties
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !