പോളിസി ആനുകൂല്യം നിഷേധിച്ചു: 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് മലപ്പുറം ഉപഭോക്തൃ കമ്മീഷൻ്റെ വിധി

0

കൊറോണാ രക്ഷക് പോളിസിയുടമക്ക് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.  നഷ്ടപരിഹാരം കൂടാതെ ഇൻഷൂറൻസ് തുകയായ 1.5 ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാനും കമ്മീഷന്‍ ഉത്തരവായി. ഊരകം കീഴ്‍മുറി സ്വദേശി വള്ളിക്കാടൻ കമറുദീൻ സമർപ്പിച്ച പരാതിയിലാണ് വിധി. പരാതിക്കാരന് കോവിഡ് ബാധിക്കുകയും വേങ്ങര ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹെൽത്ത് സെന്ററിൽ ചികിത്സ  നടന്നിട്ടില്ലെന്നും അവിടെ സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മാത്രമാണെന്നും പറഞ്ഞാണ് കമ്പനി ഇൻഷൂറൻസ് തുക നിഷേധിച്ചത്. ഇൻഷൂറൻസ് വ്യവസ്ഥ പ്രകാരം 72 മണിക്കൂർ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയ്ക്ക് ആനുകൂല്യം നൽകണം. എന്നിരിക്കെ ഹെൽത്ത് സെന്ററിനെ ആശുപത്രിയായി അംഗീകരിക്കാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടാണ് മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ മെമ്പർമാരുമായ കമ്മീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശതമാനം പലിശയും കമ്പനി നൽകണം.

Content Highlights: Denial of policy benefit: Malappuram Consumer Commission verdict to pay compensation of Rs 50,000
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !