തിരൂർ: കാൽനട യാത്രക്കാരിയായ യുവതിയെ ഓട്ടോയിലെത്തി കയറിപ്പിടിച്ച് അതിക്രമം നടത്തിയയാൾ പൊലീസ് പിടിയിലായി. ഓട്ടോ ഡ്രൈവറായ പരിയാപുരം സ്വദേശി കുട്ടുകടവത്ത് ഷറഫുദ്ദീ(40)നെയാണ് തിരൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരൂരിലെ ഓഫീസിലേയ്ക്ക് ബസ്സിറങ്ങി നടന്നു വരവേയാണ് പോക്കറ്റ് റോഡിൽ വെച്ച്, ഓട്ടോയിൽ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്തിരുന്ന പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്.
താഴേപ്പാലത്തു നിന്നും ജില്ലാ ആശുപത്രിയിലേയ്ക്ക് വരുന്ന പോക്കറ്റ് റോഡിൽ വെച്ചാണ് സംഭവം. പരിഭ്രമത്തിൽ ഓട്ടോയുടെ നമ്പറോ മറ്റോ ശ്രദ്ധിയ്ക്കാൻ കഴിയാതിരുന്ന യുവതി ഓഫീസിലെത്തിയ ശേഷം സഹപ്രവർത്തകരുമായി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോ തിരിച്ചറിയുകയും ശേഷം ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ടൗണിലെ മറ്റു ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചതോടെ കഴിഞ്ഞദിവസം താഴേപ്പാലത്തു വെച്ച് പിടികൂടുകയായിരുന്നു.
ദിവസങ്ങൾക്കു മുൻപ് കഞ്ചാവ് ഉപയോഗിച്ചതിന് ഇയാൾ പൊലീസ് പിടിയിലായിരുന്നു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.
തിരൂർ ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ ധനേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: against the woman in Tirur town sexual assault; Auto driver arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !