മലപ്പുറം: വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ലക്ഷ്യം വെച്ച് സ്കൂൾ പരിസരങ്ങളിൽ മഫ്തിയിൽ പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ കൊണ്ടുവരുന്ന സ്കൂൾ ബസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഒന്നു ഞെട്ടി.
സ്കൂൾ ബസ് ഒറ്റക്കാഴ്ചയിൽ കണ്ടാൽ കോട്ടയ്ക്കൽ പുതുപ്പറമ്പ് ജിഎച്ച്എസ്എസ് സ്കൂളിന്റെ വാഹനമാണെന്നാണ് തോന്നുക. ബസ്സിന്റെ പുറം ഭാഗത്തെല്ലാം എഴുതിയിരിക്കുന്നത് സ്കൂളിന്റെ പേര്.
എന്നാൽ എംവിഐ കെ.നിസാർ മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോൾ ബസ് കോട്ടയ്ക്കൽ ഇരിങ്ങല്ലൂരിലുള്ള ഐബിഎൻ സിന സ്കൂളിന്റെ പേരിലാണെന്ന് വ്യക്തമായി.
വാങ്ങിയവർ ഉടമസ്ഥാവകാശം മാറ്റാതെ ബസ്സിന്റെ പുറത്ത് പുതുപ്പറമ്പ് സ്കൂളിന്റെ പേരെഴുതി കുട്ടികളുമായി സഞ്ചരിക്കുകയായിരുന്നു.
ഇതോടെ പെർമിറ്റ് ലംഘനത്തിന് കേസെടുത്ത് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി.
വിശദ പരിശോധനയിൽ ഡ്രൈവർക്ക് സ്കൂൾ ബസ് ഓടിക്കാൻ ആവശ്യമായ പരിചയ സമ്പത്തും പരിശീലനവും ലഭിച്ചിട്ടില്ല എന്നതും വ്യക്തമായി.ബസ്സിന്റെ രേഖ പരിശോധിച്ചപ്പോൾ ടാക്സുമില്ല.
പെർമിറ്റ് ലംഘനത്തിനും ആവശ്യമായ പരിചയ സമ്പത്ത് ഇല്ലാതെ സ്കൂൾ ബസ് ഓടിച്ചതിനും ടാക്സ് ഇല്ലാത്തത് ഉൾപ്പടെയുള്ള വിവിധ നിയമലംഘനങ്ങൾക്കായി പതിനെട്ടായിരം രൂപയാണ് പിഴ ചുമത്തിയത്.
എൻഫോഴ്സ്മെന്റ് എംവിഐ കെ.നിസാർ, എഎംവിഐ എസ്.സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: Kottakkal Puthuparamp Govt. School bus at a glance.. MVD was also shocked when it was checked; 18 thousand rupees fined..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !