വെട്ടിച്ചിറ: പൂളമംഗലം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നെല്ലിക്ക എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
ഇരുപത്തി മൂന്നു വർഷത്തിന് ശേഷം ആദ്യമായി പഠിച്ചിറങ്ങിയ വിദ്യായലത്തിൽ അതേ ക്ലാസ്സ് റൂമിൽ വീണ്ടും സ്കൂളിലെ 2000 പത്ത് 'ബി' ബാച്ച് ഒത്തുചേർന്നത്.
എഴുവർഷം മുമ്പ് വാട്സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും ആറുവർഷത്തോളമായി വിവിധ മേഖകളിൽ വ്യത്യസ്ത രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനവും
മൂന്നു വർഷം പിന്നിട്ട ബോയ്സ് ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയും ഈ ഗ്രൂപ്പിന്റെ കീഴിൽ നടന്നുവരുന്നു.
സംഗമത്തിന്റെ ഭാഗമായി നിലവിൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കരുതൽ എന്ന പദ്ധതിക്ക് ധനസഹായം നൽകുകയും രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന അനാഥ അഗതി മന്ദിരം ശാന്തി ഭവൻ ശന്ദർശിക്കുകയും ധനസഹായം നൽകുകയും ചെയ്തു.
ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു 'നെല്ലിക്ക' സംഗമം അഷ്‌റഫ് അലി പുതുക്കുടി സ്വാഗതം പറഞ്ഞു ക്ലാസ്സ് ലീഡർ റാഷിദ് കൊളകുത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രധാനദ്ധ്യപകൻ മുഹമ്മദ് സാർ ഉദ്ഘാടനം നിർവഹിച്ചു.
സംഗമത്തിന്റെ ഭാഗമായി നിലവിൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 'കരുതൽ' എന്ന പദ്ധതിക്ക് ധനസഹായം പ്രധാനദ്ധ്യാപിക ലതാ ടീച്ചർക്ക് കൈമാറി.
ക്ലാസ്സ് ടീച്ചർ ഫാത്തിമ ടീച്ചർ, ജയശ്രീ ടീച്ചർ, ആബിദ ടീച്ചർ, പ്രമീള ടീച്ചർ, വനജ ടീച്ചർ, ഗിരീഷ് മാസ്റ്റർ, വിനോദ് മാസ്റ്റർ, ജോസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഗമത്തിനോട് അനുബന്ധിച്ചു വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നുന്നു.
സലാം വിവി കരിപ്പോൾ, മൻസൂർ മണ്ണേത്ത് കാടാമ്പുഴ, അലി അക്ബർ താനൂർ, നാസർ വെട്ടിച്ചിറ, ഫൈസൽ കെ വെട്ടിച്ചിറ, അവറാൻ കുട്ടി കരിപ്പോൾ, അൻവർ വെട്ടിച്ചിറ, ഫൈസൽ വികെ കരേക്കാട്, സലാം കുടശ്ശേരിപ്പാറ, ഫൗസിയ കെവി, ഹസീന മുഷ്ത്താഖ്, റംല, റഹീന എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
അഷ്‌റഫ് അലി പുതുക്കുടി സ്വാഗതവും മുഹമ്മദ് അലി പി കരിപ്പോൾ നന്ദിയും പറഞ്ഞു.
Content Highlights: The Alumni Teacher Meet turned out to be a unique new experience
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !