കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു.
വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇയാൾ .ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കാർത്തല ചുങ്കത്തിനടുത്താണ് അപകടമുണ്ടായത്.
ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Bike and car collide in Kuttipuram Mudal. The youth was injured
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !