അഭ്യൂഹങ്ങള്‍ക്ക് വിട; പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ മലപ്പുറം പരപ്പനങ്ങാടി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്

0
പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു.ബംപറിച്ച ഭാഗ്യവാന്മാര്‍ ഉടന്‍ തന്നെ പരസ്യമായി രംഗത്തുവരാതിരുന്നതിനെ തുടര്‍ന്ന് മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

പാലക്കാടുള്ള കാജാ ഹുസൈന്‍ എന്ന ഏജന്റ് വിറ്റ MB 200261 നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനമെന്നാണ് കാജാ ഹുസൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തു ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം.


MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നി ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കുറ്റിപ്പുറത്തെ കച്ചവടക്കാരന് കൈമാറിയത്.

Content Highlights: Goodbye to rumours; Monsoon bumper of 10 crores for Malappuram Parapanangadi Haritakarma Senamen
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !