പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ് (27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിവാഹ വിരുന്നിനു ബന്ധുവീട്ടിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതാവുകയായിരുന്നു. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധു കൂടിയായ പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ സെയ്നുലാബ്ദീൻ–ഹസീന ദമ്പതികളുടെ മകൻ അൻസൽഖാന്റെ (22) മൃതദേഹം കഴിഞ്ഞ ദിവകാശം തന്നെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തിൽ നിന്നു വിവാഹം റജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികൾ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം ദമ്പതികളും ബന്ധുവും പള്ളിക്കൽ പുഴയോരത്ത് എത്തി. ഫോട്ടോ എടുക്കുന്നതിടെ കാൽ വഴുതി പുഴയിലേക്ക് വീണു.
എന്നാൽ അപകടം ആരും കണ്ടില്ല. അഞ്ചരയോടെ ഈ ഭാഗത്ത് വലയിടാനെത്തിയ പ്രദേശവാസി പുഴവക്കില്‍ ചെരിപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയംതോന്നിയ ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏഴരയോടെ അന്‍സല്‍ഖാനെ പുഴയില്‍നിന്നു പുറത്തെടുത്ത്. എന്നാൽ മരണം സംഭവിച്ചു. ദമ്പതികൾക്കായി രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഇന്ന്പ രാവിലെയോടെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്താനായത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The bodies of the newlyweds were found washed away in the river, just days after their marriage
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !