ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമെന്ന്.. വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ച്..

0

വളാഞ്ചേരി : 
കൊച്ചു കുട്ടികൾക്ക് പോലും ജീവിക്കാൻ കഴിയാത്ത ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നു  യു. ഡി. എഫ് ജില്ലാ ചെയർമാൻ പി. ടി. അജയ്മോഹൻ അഭിപ്രായപെട്ടു.
കോൺഗ്രസ്‌ നേതാക്കൾക്കെതിരെയുള്ള കള്ള കേസുകൾക്കെതിരെയും സംസ്ഥാനത്ത് നില നിൽക്കുന്ന മാധ്യമ വേട്ടക്കെതിരെയും കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയുടെ നിഷ്ക്രിയത്തവും പിടിപ്പ്കേടും കുറ്റവാളികൾക്ക് സ്വൈര്യ വിഹാരം നടത്താൻ സഹായകരമായി.
 മുഖ്യമന്ത്രിയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇഷ്ടക്കാരും നടത്തുന്ന പകല്‍ക്കൊള്ളയും കമ്മീഷന്‍ ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കുന്നതിന് വേണ്ടി നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് പോലീസ് സേനയുടെ മനോവീര്യം കെടുത്തി.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഗുണ്ടാസംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്ന് പി.ടി.അജയ് മോഹൻ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ. ശിവരാമൻ, ഡിസിസി സെക്രട്ടറിമാരായ പി. സി. നൂർ, ഉമ്മർ ഗുരുക്കൾ, കെ. ടി. സിദ്ധിക്ക്, അഷ്‌റഫ്‌ രാങാട്ടൂർ എന്നിവർ പ്രസംഗിച്ചു.
കെ. വി. ഉണ്ണികൃഷ്ണൻ, മുജീബ് കൊളക്കാട്,മുഹമ്മദ്‌ പാറയിൽ, ഷഹനാസ് മാസ്റ്റർ,മഠത്തിൽ ശ്രീകുമാർ, പി. അബ്ദുറഹ്മാൻ മാസ്റ്റർ, എം. ടി. അസീസ്, കെ. പി. വേലായുധൻ, കരുണകുമാർ, പി. സുരേഷ്, എ. പി. നാരായൺ മാസ്റ്റർ, അഹമദ് കുട്ടി ചെമ്പിക്കൽ, ശബാബ് വക്കരത്ത്,മൊയ്‌തു മാസ്റ്റർ, ബഷീർ പാറക്കൽ, അസൈനാർ പറശ്ശേരി, കെ. കെ. മോഹനകൃഷ്ണൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Content Highlights: Congress march to Valanchery police station saying that the home department is a complete failure..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !