തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് കൈക്കൂലി വാങ്ങിയത്.
തൃപ്രയാര്‍ സബ്.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സി.എസ്, ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാര്‍ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.
പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കില്‍ കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോര്‍ജ് പറഞ്ഞു. പണം 'യു ടേണ്‍' ഡ്രൈവിംങ്ങ് സ്‌കൂളിലെ ജീവനക്കാരന്‍ അഷ്‌റഫിന്റെ ഏല്‍പ്പിക്കണമെന്നും എം.വി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കൈമാറുന്നതിനിടെ വിജിലന്‍സ് ഇവരെ പിടികൂടുകയായിരുന്നു.
Content Highlights: Vehicle inspector and agent caught by vigilance while accepting bribe
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !