ന്യൂഡല്‍ഹി: നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
അടുത്തിടെയുണ്ടായ വര്‍ദ്ധനവ് താല്‍ക്കാലികമാണെന്നും സീസണ്‍ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകള്‍ ഇല്ലാത്തതും വിമാന ഇന്ധന വില ഉയര്‍ന്നതുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുക്കുന്ന സെക്ടറുകളില്‍ നിരക്കുകള്‍ നിരീക്ഷിക്കാറുണ്ടെന്നും എന്നാല്‍ കോവിഡിന് മുന്‍പുള്ള നിരക്കും നിലവിലെ നിരക്കും തമ്മിലെ താരതമ്യം സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോമ്ബറ്റീഷന്‍ നിയമങ്ങള്‍ പ്രകാരം മത്സര സ്വഭാവത്തിലല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വിമാനകമ്ബനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയാണെക്കില്‍ കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഇടപെടാമെന്നല്ലാതെ വിപണിയിലെ ഡിമാന്റ് അനുസരിച്ച് വിവിധ റൂട്ടുകളില്‍ നിരക്കുകള്‍ ഉയരുന്നത് കമ്ബോള സ്വഭാവമാണെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: Current fare hikes are not intended to be directly controlled; Central Govt
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !