കൊച്ചി: കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയില്‍.
ഇന്നു രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് വുക്കോമനോവിച്ച് എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാംപ് തുടങ്ങി രണ്ടാഴ്ച ആയിട്ടും സെര്‍ബിയൻ കോച്ച് ടീമിനൊപ്പം ചേരാത്തത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണം ആയിരുന്നു.
കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരം ബഹിഷ്കരിഷ്ച്ചതിനെ തുടര്‍ന്ന് ലഭിച്ച പിഴയും വിലക്കുമായി ബന്ധപ്പെട്ടായിരുന്നു ആശങ്കകള്‍. മത്സരം ഉപേക്ഷിച്ചു മൈതാനം വിട്ടതിന് കാരണമായി ബ്ലാസ്റ്റേഴ്‌സ് നിരത്തിയ വാദങ്ങള്‍ തള്ളിയാണ് എഐഎഫ്‌എഫ് കമ്മിറ്റി ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്. കളത്തിന് പുറത്തേക്കു ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ വിമര്‍ശിച്ചു മുൻ താരങ്ങള്‍ അടക്കം രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്‌സിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തിലാണ് കോച്ച് എത്താൻ വൈകുന്നതെന്നായിരുന്നു ആരാധകര്‍ പോലും പങ്കു വച്ച ആശങ്ക.
കോച്ച് ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നു വരെ കഥകള്‍ ഉയര്‍ന്നു തുടങ്ങിയതിനിടയിലേക്കാണ് മുന്നറിയിപ്പൊന്നുമില്ലാതെ വുക്കോമനോവിച്ചിന്റെ വരവ്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇതു മൂന്നാമത്തെ സീസണിനാണ് സെര്‍ബിയൻ കോച്ച് കൊച്ചിയിലെത്തിയത്. പ്രഥമ സീസണില്‍ ടീമിനെ ഫൈനലിലേക്കും രണ്ടാം സീസണില്‍ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച പരിശീലകനാണ്.
Content Highlights: Blasters coach Ivan Vukomanovic is finally in Kochi after the wait and rumours.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !