കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് ഷേവിങ് ബ്ലേഡുകള്‍ മോഷ്ടിച്ചിരുന്ന സംഘം പിടിയില്‍.
മുംബൈ സ്വദേശികളാണ് മരട് പൊലീസിന്റെ പിടിയിലായത്. കേരളത്തിലേക്കുള്ള ഓരോ വരവിലും ലക്ഷക്കണക്കിന് രൂപയുടെ ഷേവിങ് കാട്രിഡ്ജുകളാണ് ഇവര്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മുംബൈ സ്വദേശികളായ മൂന്നുപേരാണ് പൊലീസിന്റെ പിടിയിലായത്. വിലകൂടിയ ഷേവിങ് കാട്രിഡ്ജുകള്‍ക്ക് 500 രൂപ മുതല്‍ ആയിരവും അതിലേറെയും രൂപ വില വരുന്നതാണ്. മൂന്നംഗ സംഘം സംസ്ഥാനത്തെ വിവിധ ഷോപ്പിങ് മാളുകളിലെത്തി, ഷേവിങ് കാട്രിഡ്ജുകള്‍ മോഷ്ടിക്കുന്നതായിരുന്നു പതിവ്.
കയ്യില്‍ കരുതിയ ബാഗിലോ, വസ്ത്രത്തിനുള്ളിലോ വെച്ചാണ് ഇവര്‍ മോഷണമുതല്‍ പുറത്തെത്തിച്ചിരുന്നത്. മരടിലെ ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണം ശ്രദ്ധയില്‍പ്പെടുന്നത്. മാളുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ സംഘം ഇടപ്പള്ളിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തി.
ഇവിടെ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. സെക്യൂരിറ്റിയെ ആക്രമിച്ച് ഇവര്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. തുടര്‍ന്നു കൊച്ചി എസിപിയുടെ സംഘവും മരടു പൊലീസും നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടു നിന്നും സംഘം പൊലീസിന്റെ പിടിയിലാകുന്നത്. ഓരോ തവണയും മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വിലവരുന്ന ഷേവിങ് കാട്രിഡ്ജുകള്‍ സംഘം കടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
Content Highlights: Regular theft of shaving blades from supermarkets; Mumbai gang arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !