കൊണ്ടോട്ടി: ഗണിതശാസ്ത്രത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസം ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും 'വിജയഭേരി- വിജയ സ്പർശം' പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആവിഷ്‌കരിച്ച ഗണിതം മധുരം പദ്ധതി സ്കൂൾ സെമിനാർ ഹാളിൽ വെച്ചു സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിജയസ്പർശം കോ ഓർഡിനേറ്റർ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശിയതല ഗണിതശാസ്ത്ര റിസോഴ്‌സ് പേഴ്‌സണായിരുന്ന ഷമീം ഓടക്കൽ ക്ലാസ് നയിച്ചു. നിലവിൽ സ്കൂളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ക്‌ളാസ് നടത്തപ്പെടുന്നത്
ക്ലാസിലെ കുട്ടികളുടെ പുരോഗതി വിലയിരുത്താൻ കുട്ടികൾക്ക് പ്രത്യേക പരീക്ഷകളും യോഗങ്ങളും നടത്തുന്നുണ്ട്. സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത, വിജയഭേരി കോ ഓർഡിനേറ്റർ എം.നഷീദ, കെ. സയ്യിദ് സമാൻ , കെ.എം .ജംഷിയ ,ദിൽന. പി,ഫാസിൽ .സി.ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: The project 'Vijaya Sparsham Mathuram Maduram' was launched
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !