ഉ
സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്‌സ്ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് പ്രതികരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ നീണ്ടകാലമായി ആവശ്യപ്പെട്ടു വന്നിരുന്നത്. ഇതിനാണ് പരിഹാരമായിരിക്കുന്നത്.
ഇത്തരത്തില്‍ വന്ന കോളുകളിലെ ഫോണ്‍ നമ്പര്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍ നിന്ന് കോപ്പി ചെയ്ത് വാട്‌സ്ആപ്പില്‍ പേസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. തുടര്‍ന്ന് ചാറ്റില്‍ ക്ലിക്ക് ചെയ്ത് സന്ദേശം പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. കോപ്പി ചെയ്യുന്ന ഫോണ്‍ നമ്പര്‍ വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റിന്റെ സെര്‍ച്ച് ബാറിലാണ് പേസ്റ്റ് ചെയ്യേണ്ടത്. നമ്പര്‍ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ വാട്‌സ്ആപ്പ് അത് കാണിക്കും. ചാറ്റ് ബട്ടണിന് താഴെയാണ് ഇത് തെളിയുക. അല്ലാത്ത പക്ഷം വലതുവശത്തുള്ള ചാറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
Content Highlights: Easily chat to unsaved numbers too; WhatsApp with a new feature
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !