മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക പരിശീലനങ്ങൾക്ക് തുടക്കം

0
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു.  
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. 

ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ  വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ  ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി സൈഫുദ്ധീൻ, വി.കെ ജലാലുദ്ധീൻ, പി.കെ.ഷബീബ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷബീബ തോരപ്പ തുടങ്ങിയവർ സംസാരിച്ചു. കൂട്ടിലങ്ങാടി വെറ്ററിനറി സർജൻ ഡോ.സി.എച്ച് അജ്മൽ സ്വാഗതവും ഡോ.ആർ.മഹേഷ് നന്ദിയും പറഞ്ഞു.

Content Highlights: Farmer trainings started under the leadership of animal husbandry department
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !