കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം കാലാവസ്ഥ റെഡാറിലെ തകരാർ മൂലം തിരിച്ചിറക്കി. രാവിലെ ഒമ്പതു മണിക്ക് കരിപ്പൂരിൽ നിന്ന് 162 യാത്രികരുമായി പുറപ്പെട്ട ഡബ്ല്യൂ ഐ 294 നമ്പർ വിമാനം വെതർ റെഡാർ തകരാറിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്.
ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത് .
നിലവിൽ കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസമുള്ള അവസ്ഥയുണ്ട്. യന്ത്രത്തകരാർ ഇല്ല എന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും അധികൃതർ അറിയിച്ചിരുന്നു. 11.50 ഓടെയാണ് വിമാനം എയർപോർട്ടിൽ തിരിച്ചിറങ്ങിയത്.
Content Highlights: The flight left for Muskem and landed back at Karipur
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !