വാഹനവുമായി പുറത്തിറങ്ങിയാല്‍ എവിടെ നോക്കിയാലും ക്യാമറയാണ്. ഗതാഗത നിയമ ലംഘനങ്ങള്‍ കുറച്ച് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോള്‍ നിരത്തുകളിലെ ക്യാമറകളെ എങ്ങനെ പറ്റിക്കാം എന്ന തമാശരൂപേണയുള്ള കുറിപ്പ് സഹിതം റോഡില്‍ വാഹനവുമായി ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.
റോഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള വേഗപരിധിയില്‍ മാത്രം വാഹനം ഓടിക്കുക, ഇരുചക്രവാഹന യാത്രക്കാര്‍ ചിന്‍ സ്ട്രാപ്പ് മുറുക്കി തന്നെ യാത്ര ചെയ്യുക, ഫോര്‍ വീലര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കണം തുടങ്ങി ഗതാഗത ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് വീഡിയോയില്‍ പറയുന്നത്.
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്, ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്, വാഹനങ്ങളില്‍ രൂപമാറ്റം വരുത്താതിരിക്കുക, രേഖകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക എന്നി നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ക്യാമറകള്‍ യന്ത്ര സംവിധാനങ്ങളാണ്. അതിനാല്‍ തന്നെ ചില പിശകുകള്‍ സംഭവിച്ചേക്കാം. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അധികാരികളെ അറിയിച്ച് പിഴയില്‍ നിന്ന് ഒഴിവാകേണ്ടതാണെന്നും വീഡിയോയില്‍ പറയുന്നു.
Content Highlights: How to avoid street cameras?; Kerala Police shared the video
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !