ദുബൈയിലെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടറിൽ നിന്നും തീപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോട്ടയ്ക്കൽ പറപ്പൂർ വടക്കുംമുറി സ്വദേശിനി മരിച്ചു.
കെ.എം.സി.സി നേതാവ് സമീർ കണ്ണേൻകുത്തിന്റെ ഭാര്യ സാബിറ(38)യാണ് മരണപ്പെട്ടത്. ഒരു മാസം മുൻപ് താമസ സ്ഥലത്തു വെച്ച് ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
ഹ്രസ്വ സന്ദർശനത്തിന് മൂന്നു മാസം മുൻപായിരുന്നു ദുബൈയിലെത്തിയത്. പറപ്പൂർ പതിനെട്ടാം വാർഡ് വനിതാ ലീഗ് സെക്രട്ടറിയാണ് സാബിറ.
പിതാവ്: കമ്മു ചേരാഞ്ചേരി,മാതാവ്: ഫാത്തിമ,മക്കൾ: മുഹമ്മദ് നബീഹ് (എം.എസ്.എഫ് വാർഡ് ജനറൽ സെക്രട്ടറി), നബ് ല ഫാത്തിമ, മുഹമ്മദ് നബ്ഹാൻ.
പറപ്പൂർ വടക്കുംമുറി പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Content Highlights: A native of Kottaikkal Parapur, who was undergoing treatment for burns in Dubai, died
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !