മഞ്ചേരി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവ്. മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത ( മഞ്ജു -36) യെയാണ് കോടതി ശിക്ഷിച്ചത്.
മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം.
12 വയസില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം.
പല തവണ പീഡനത്തിന് ഇരയാക്കിയതിന് പോക്‌സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പീഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2013ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്.
Content Highlights: A ten-year-old girl was sexually assaulted; 30 years rigorous imprisonment for the young woman; A fine of three lakh rupees
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !