പാൻ പ്രവര്‍ത്തനക്ഷമമല്ലാതായ വിദേശ ഇന്ത്യക്കാര്‍ (എൻആര്‍ഐ) അവരുടെ താമസവിവരം (റസിഡൻഷ്യല്‍ സ്റ്റേറ്റസ്) അറിയിക്കണമെന്ന് ആദായനികുതി വകുപ്പ്.
ആധാര്‍-പാൻ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷം പ്രവാസി ഇന്ത്യക്കാരായ പലരുടെയും പാൻ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആദായനികുതി വകുപ്പ് ആവര്‍ത്തിച്ചു.
ഒരു വ്യക്തി എത്ര കാലമായി ഒരു നിശ്ചിത സ്ഥലത്ത് താമസിക്കുന്നു എന്നതാണ് റസിഡൻഷ്യല്‍ സ്റ്റേറ്റസ്. കഴിഞ്ഞ 3 വര്‍ഷത്തിനിടയ്ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയോ, പ്രവാസികള്‍ അവരുടെ റസിഡൻഷ്യല്‍ വിവരങ്ങള്‍ അറിയിക്കുകയോ ചെയ്യാതിരുന്നാല്‍ പാൻ പ്രവര്‍ത്തനക്ഷമമല്ലാതാകും. അങ്ങനെ സംഭവിച്ചിട്ടുള്ളവര്‍ അതത് ജൂറിസ്ഡിക‍്ഷനല്‍ അസസിങ് ഓഫിസറെ (ജെഎഒ) റസിഡൻഷ്യല്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ജെഎഒ വിവരങ്ങളറിയാൻ: bit.ly/jaoincome
വിദേശപൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ കാര്‍ഡുള്ളവര്‍) അവരുടെ പാനില്‍ താമസ വിവരം മാറ്റിയിട്ടില്ലെങ്കില്‍ പാൻ പ്രവര്‍ത്തിക്കാതിരിക്കാം. ഇവരും അതത് ജെഎഒയെ സമീപിക്കണം.ഒരാളുടെ പാൻ പ്രവര്‍ത്തനകക്ഷമമല്ലെങ്കിലും (inoperative) അയാള്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു തടസ്സമില്ല.ഇത് അസാധുവാകുന്നതിനു (inactive) തുല്യമല്ലെന്നും വകുപ്പ് വ്യക്തമാക്കി. പ്രവര്‍ത്തനക്ഷമമല്ലാത്ത പാനുള്ളവര്‍ക്ക് പെൻഡിങ് റീഫണ്ട് ലഭ്യമാകില്ല. ഇവരില്‍ നിന്ന് ഉയര്‍ന്ന ടിഡിഎസും, ടിസിഎസും ഈടാക്കും.
Content Highlights: 'NRIs' whose PAN is not functional should inform their residence details; Income Tax Department
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !