തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്ബതികളെ ചെറുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75) , ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകന്‍ മുന്ന എന്ന ആഗ്മലിനെ പൊലീസ് തിരയുകയാണ്. ഗുരുവായൂര്‍ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവില്‍ പോയെന്നാണ് വിവരം.
വൃദ്ധ ദമ്ബതികള്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. കൊച്ചുമകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണ്. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
Content Highlights: An old couple was killed by their grandson in Thrissur
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !