ഏക സിവിൽ കോഡ്: സിപിഐ എം സെമിനാറിൽ രാഷ്‌ട്രീയം മറന്ന്‌ എല്ലാവരും പങ്കെടുക്കണം: കാന്തപുരം

0

കോഴിക്കോട്‌:
 ഏക സിവിൽ കോഡ്‌ വിഷയത്തിൽ എല്ലാവരും രാഷ്‌‌ട്രീയം മറന്ന്‌ ഒന്നിച്ചുനിൽക്കണമെന്ന്‌ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലിംലീഗിന്‌ ക്ഷണം ലഭിച്ചതിലുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയും ജിഫ്രി മുത്തുക്കോയ തങ്ങളും മാത്രമല്ല, ലീഗ്‌ ഉൾപ്പെടെ എല്ലാവരും പങ്കെടുക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽ കോഡ്‌ മുസ്ലിംസമുദായത്തിന്റെയോ മറ്റേതെങ്കിലും സമുദായത്തിന്റെയോ പ്രശ്‌നമല്ല. രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്‌. നാനാത്വത്തിൽ ഏകത്വം നിലനിൽക്കണം. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം. സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. യോഗം ചേർന്ന്‌ ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കും.
Content Highlights: One Civil Code: Everyone should forget politics and participate in CPI-M seminar: Kanthapuram
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !