ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം. യുഡിഎഫിന്റെ ഏറ്റവും പ്രധാന ഘടകകക്ഷിയാണ് ലീഗ്. സിപിഎമ്മിന്റെ ദേശീയ സെമിനാറില്‍ പങ്കടുക്കാന്‍ ക്ഷണം ലഭിച്ചത് ലീഗിന് മാത്രമാണ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും ലീഗ്. പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തന്നെയാണ് ലീഗിന്റെ നിലപാട്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മുഴുവന്‍ സമുദായത്തേും ബാധിക്കുന്ന വിഷയമാണ്.
സെമിനാറുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അത് ഭിന്നിപ്പുണ്ടാക്കാനുള്ള സെമിനാറുകള്‍ ആവരുതെന്ന് ലീഗ്. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് സിപിഎമ്മിന്റെ ക്ഷണം ഉണ്ടായിട്ടില്ല. ദേശീയ തലത്തില്‍ പോരാട്ടം ഏകോപിപ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസിനോ സാധിക്കില്ല. ഇത് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് ഇല്ലാതെ ബില്ലിനെ പരാജയപ്പെടുത്താനാവില്ലെന്നും ലീഗ് കൂട്ടിച്ചേര്‍ത്തു.
Content Highlights: One person rule: Muslim League rejects invitation to CPM's seminar
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !