കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. രാവിലെ ആറരയ്ക്ക് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമമെന്നാണ് സ്ത്രീയുടെ പരാതി.
ഇന്ന് രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിലാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. 49 കാരിയായ സ്ത്രീയെയാണ് കണ്ടക്ടര്‍ ഉപദ്രവിച്ചത്. കഴക്കൂട്ടത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ആലുവയിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. അതിനിടെ ഒരു സീറ്റിലിരുന്ന സ്ത്രീയോട് അത് റിസര്‍വ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കാന്‍ പറയുകയുമായിരുന്നു.
കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുന്നതിനിടെ സമീപത്ത് വന്നിരുന്ന കണ്ടക്ടര്‍ സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ത്രീ ബസില്‍ വച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ബസ് ആലുവയില്‍ എത്തിയപ്പോള്‍ പൊലീസ്് കണ്ടക്ടറെ പിടികുടുകയായിരുന്നു. നെയ്യാറ്റിന്‍ കര സ്വദേശി ജസ്റ്റിനാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Passenger sexually assaulted in KSRTC Swift bus; Conductor arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !