പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം.
ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതുമൂലം അലോട്മെന്റില്‍ ഇടം പിടിക്കാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓരോ സ്കൂളുകളിലെയും സീറ്റ് ഒഴിവുകള്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് വെബ്സൈറ്റില്‍ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവര്‍ക്കും ഇനി അപേക്ഷിക്കാനാകില്ല.
Content Highlights: Plus One Admission: One more chance, reapply today and tomorrow
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !