മലപ്പുറം: എടവണ്ണയിലെ സദാചാര ആക്രമണത്തിൽ പൊലീസ് കേസെടുത്തു. അരീക്കോട് ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അഞ്ച് പേർക്കെതിരെ എടവണ്ണ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
വ്യാഴായ്ച വൈകിട്ട് ബിരുദ വിദ്യാർഥിനിയായ പരാതിക്കാരിയും സ്കൂൾ വിദ്യാർഥിയായ സഹോദരനും വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് എടവണ്ണ ബസ് സ്റ്റാൻഡിൽവച്ച് അക്രമണത്തിനിരയായത്.
സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് ശിൽപം നിർമിക്കുകയായിരുന്ന മുണ്ടേങ്ങര സ്വദേശി കരീം അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ശില്‍പിയെ ചോദ്യം ചെയ്തതോടെ മര്‍ദിക്കുകയായിരുന്നു.
കേസിൽ പരാതിക്കാരിയുടെയും സഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തന്റെ ശില്പത്തെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണ് ശില്പിയുടെ വാദം. കരീമിനെ കൂടാതെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Content Highlights: Police have registered a case of moral assault in Edavanna
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !