തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനാവായ നാവമുകുന്ദ ക്ഷേത്രത്തിൽ കർക്കടകവാവിന് ഇത്തവണ അമ്പതിനായിരത്തോളം പേർ എത്തുമെന്നാണ് പ്രാഥമിക കണകൂട്ടൽ
ഒരേ സമയം രണ്ടായിരത്തിൽപരം ആളുകൾക്ക് ബലിയിടാനുള്ള സൗകര്യമാണ് ദേവസ്വം ഇത്തവണയും ഒരുക്കിയിട്ടുള്ളത്.
പുലർച്ചെ രണ്ട് മണിക്ക് ബലിയിടൽ ചടങ്ങുക ആരംഭിക്കുന്നത്.
ദേവസ്വം അംഗീകരിച്ച 16 ഓളം കർമ്മികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്നത്.
വാവ് ദിവസം എത്തുന്ന ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ബലി കർമത്തിനുള്ള രസീതികൾ വിതരണം പത്താം തീയ്യതി മുതൽ ആരംഭിച്ചിരുന്നു.
ദേവസ്വം ഒരുക്കിയ പ്രത്യേക കൗണ്ടറുകളിൽ
ഇന്ന് വൈകീട്ട് 4 മണി മുതൽ തന്നെ രസീതികൾ വിതരണം തുടങ്ങും.
ദേവസ്വം ഒരുക്കിയ സുരക്ഷ വിലയിരുത്താനായി തിരൂർ ഡി.വൈ.എസ്.പി.എ എം ബിജു , സി ഐ .എം ജെ ജീജോ,തിരൂർ ഫയർഫോഴ്സ് വിഭാഗം, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മാർഗ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !