കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ചു. 7 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായാണ് രാഹുല്‍ കോട്ടയ്ക്കലില്‍ എത്തിയത്. 12 മണിയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഹോദരി പ്രിയങ്കയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു
ഭാരത് ജോഡോ പദയാത്രക്ക് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വിദഗ്ധ ചികിത്സയും ഏഴുദിവസത്തെ വിശ്രമവുമാണ് ലക്ഷ്യമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം എറണാകുളത്തായിരുന്നു വിശ്രമം. ഇന്ന് രാവിലെ ഒന്‍പതുമണിയോടെ എറണാകുളത്ത് നിന്ന് യാത്ര തിരിച്ച അദ്ദേഹം 12 മണിക്ക് കോട്ടയ്ക്കലില്‍ എത്തി.
Content Highlights: Rahul came to Kottakal for treatment
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !