സംസ്ഥാന വിവരാവകാശ കമ്മിഷൻ തിങ്കളാഴ്ച (31.07.23) മലപ്പുറം ജില്ലയിൽ തെളിവെടുപ്പ് നടത്തും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹരജിക്കാരും പങ്കെടുക്കണം.
സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിമിന്റെ നേതൃത്വത്തിൽ 10.30 ന് തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ രാവിലെ 10.15 ന് രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേസുകൾ പരിഗണിക്കും.
Content Highlights:Right to Information Commission to take evidence tomorrow (Monday)
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !