രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

0

തൃശൂര്‍: പുന്നയൂര്‍കുളത്ത് രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. ചമ്മന്നൂര്‍ പാലയ്ക്കല്‍ വീട്ടില്‍ സനീഷ് - വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. 

കണ്ണൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഇന്നലെ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ കുട്ടിക്കുള്ള തിരച്ചില്‍ അരംഭിച്ചു. ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന്‍ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടയില്‍ മുഹമ്മദ് ഷഫാദിനെ കണ്ടത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമായതിനാല്‍ രാത്രി 12 മണിക്ക് തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.

പരിസര പ്രദേശത്തെ അഞ്ച് കുട്ടികള്‍ കുളിക്കാന്‍ വന്നതായിരുന്നു. മുഹമ്മദ് ഷഫാദ് വഴുതി വീഴുകയായിരുന്നു. സിനാന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. രണ്ട് പേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവര്‍ ഒച്ച വെക്കുകയായിരുന്നു. പരിസരവാസികള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും ഫയര്‍ഫോഴ്സ് ടീമും ഏറെ നേരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഒരാളുടെ മൃതദേഹം കിട്ടിയത്. മരിച്ച മുഹമ്മദ് ഷഫാദ് കല്ലി ക്കണ്ടി എന്‍എഎം കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും, മുങ്ങല്‍ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

Content Highlights: A two-and-a-half-year-old girl fell into the water and died
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !