വേങ്ങരയിൽ എംഡിഎംഎയുമായി സ്പെയർപാട്സ് കടയുടമ അറസ്റ്റിൽ. വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസയെ(44)യാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ഗ്രാം എംഡിഎംഎയുടെ ഒരു പാക്കറ്റ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വേങ്ങരയിലെ ഇയാളുടെ കടയ്ക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്.
എംഡിഎംഎയുമായി സ്പെയർപാർട്‌സ് വില്പന നടത്തുകയായിരുന്നു ഹംസ. സ്പെയർപാട്സ് വാങ്ങാനെന്ന വ്യാജേനയാണ് എംഡിഎംഎ വാങ്ങുന്നതിനായി ആളുകൾ കടയിൽ എത്തിയിരുന്നത്. കടയിൽ വെച്ചും പുറത്ത് വാഹനങ്ങളിൽ കറങ്ങിയും വിൽപ്പന നടത്താറുണ്ട്. സംഭവത്തിൽ
വിശദമായ ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വേങ്ങര എച്ച്എസ്ഒ എം മുഹമ്മദ് ഹനീഫ, എസ്ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Unusual rush at spare parts shop; Shop owner arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !