സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ട്വിറ്റര്‍ തിങ്കളാഴ്ച റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ എന്ന പേര് മാറ്റി ഇനി മുതല്‍ X എന്ന പേരിലായിരിക്കും ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം അറിയപ്പെടുക.
മാറ്റങ്ങള്‍ ഇതിനകം കമ്ബനി നടപ്പിലാക്കിത്തുടങ്ങി.
എന്നാല്‍ പേര് മാറ്റം നടപ്പിലായതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് Xvideos. പേര് മാറ്റത്തോടെ ട്വിറ്ററില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ 'ട്വിറ്റര്‍ വീഡിയോസ്' എന്ന് വിളിക്കപ്പെടുന്നതിന് പകരം Xvideos എന്നായിരിക്കും അറിയപ്പെടുകയെന്ന് ഉപഭോക്താക്കള്‍ പരിഹസിക്കുന്നു.
അറിയാത്തവര്‍ക്കായി പറയാം. ഇന്ത്യയിലെ ടെലികോം നെറ്റ് വര്‍ക്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ട പോണ്‍ വെബ്‌സൈറ്റാണ് Xvideos. ട്വിറ്ററിന്റെ പേരുമാറ്റം ഇങ്ങനെ ഒരു സാധ്യതക്ക് ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഉപഭോക്താക്കള്‍. ട്വിറ്റര്‍ വീഡിയോകള്‍ തിരയുന്നതിന് Xvideos എന്ന് തിരയേണ്ടി വരും. ട്വിറ്റര്‍ വീഡിയോ ഡൗണ്‍ലോഡര്‍ വെബ്‌സൈറ്റുകള്‍ എക്‌സ് വീഡിയോസ് ഡൗണ്‍ലോഡര്‍ എന്ന് യുആര്‍എല്‍ മാറ്റേണ്ടിവരും.
മാറ്റങ്ങളുടെ ഭാഗമായി ട്വിറ്റര്‍ വെബ്‌സൈറ്റിന്റെ ലോഗിന്‍ പേജിലും ഹോം പേജിലുമുള്ള പക്ഷിയുടെ ചിഹ്നം മാറി ഇപ്പോള്‍ X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്‌ഫോം മാറും. നിലവില്‍ x.com എന്ന് സെര്‍ച്ച് ചെയ്താല്‍ നേരെ ട്വിറ്റര്‍ വെബ്‌സൈറ്റിലേക്കാണ് പോവുക.
എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍, അവസരങ്ങള്‍ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്ബനി പുതിയ പ്ലാറ്റ്‌ഫോമിനെ ആവിഷ്‌കരിച്ചിരിക്കുന്നത്.
Elon Musk realizing that changing Twitter to X means that all videos on the app will be called Xvideos pic.twitter.com/zAPOH6EwxK
— Blake Garman (@FrostedBlakes34) July 24, 2023
Content Highlights: Big troll for name change on Twitter; 'Xvideos' is trending
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !