ആലപ്പുഴ: ജിംനേഷ്യത്തില്‍ പരിശീലനത്തിന് ചെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ചില്ലത്ത് നിവര്‍ത്ത് വീട്ടില്‍ മനേഷ് മോഹന്‍ദാസ് (30) ആണ് ശിക്ഷിക്കപ്പെട്ടത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തില്‍ പരിശീലനത്തിന് വന്ന 16കാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പട്ടണക്കാട് പൊലീസ് 2021ല്‍രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
Content Highlights: ജിമ്മില്‍ എത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം തടവ് A 16-year-old girl was sexually assaulted at the gym; Accused sentenced to 11 years in prison
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !